എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി.
സർക്കാരും മന്ത്രിയും അറിയാതെ ബാർ ലൈസൻസ് അനുവദിച്ചതിലുള്ള വിവാദം നിലനിൽക്കവെയാണ് എക്സൈസ് കമ്മീഷണറെ മാറ്റിയത്.
തിരുവനന്തപുരം:എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ ചുമതലയിൽ നിന്ന് മാറ്റി അഡീ.കമ്മിഷണർക്ക് താൽക്കാലിക ചുമതല നൽകി.
. സർക്കാരും മന്ത്രിയും അറിയാതെ ബാർ ലൈസൻസ് നൽകിയെന്ന വിവാദംനടക്കുന്നതിനിടെയാണ് ഈ തീരുമാനം. എക്സൈസ് കമ്മിഷണറുടെ നടപടിയിൽ മന്ത്രി എം. ലിജു ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കമ്മിഷണറെ മാറ്റിയിരിക്കുന്നത്.
. മദ്യനയം വരുന്നതിനു മുൻപ് ഒരു ബാർ ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന് ഓഗസ്‌റ്റിൽ സർക്കാർ നിർദേശം നൽകിയിരുന്നു . എന്നാൽ മൂന്ന് ബീയർ, വൈൻ പാർലറുകൾക്കു ലൈസൻസ് പുതുക്കി നൽകുകയും കൊച്ചി വിമാനത്താവളത്തിൽ 2 ലൗഞ്ച് ബാർ ലൈസൻസ് അനുവദിച്ചതും വൻ വിവാദമായിരുന്നു. മദ്യനയം വരുന്നതിനു മുൻപ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്നു ചൂണ്ടിക്കാട്ടി രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. വിഷയത്തിൽ സീറാം സാംബശിവറാവു നൽകിയ റിപ്പോർട്ട് മന്ത്രി ലിജു തള്ളിയിരുന്നു. ഇന്നലെ മന്ത്രി വിളിച്ച എക്സൈസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സാംബശിവറാവു വന്നിരുന്നില്ല.

