headerlogo
politics

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിയിൽ മന്ത്രിമാരുടെയും ഘടകകക്ഷികളുടെയും അതൃപ്തി

മന്ത്രിമാരോടും ഘടകകക്ഷികളോടും ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങളാണ് അതൃപ്തിക്കും പ്രതിഷേധങ്ങൾക്കും കാരണം.

 മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിയിൽ മന്ത്രിമാരുടെയും ഘടകകക്ഷികളുടെയും അതൃപ്തി
avatar image

NDR news

06 Nov 2026 07:13 AM

​തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായചില തീരുമാനങ്ങൾക്കും പ്രവർത്തന ശൈലിക്കുമെതിരെ മന്ത്രിസഭയ്ക്കുള്ളിലും ഘടകകക്ഷികൾക്കിടയിലും അതൃപ്തി ഉണ്ടാക്കുന്നുണ്ട്. മന്ത്രിസഭയിലെ സുപ്രധാന കാര്യങ്ങൾ വകുപ്പ് മന്ത്രിമാരെ അറിയിക്കാതെ മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നത് മന്ത്രിമാർക്കിടയിൽ വിയോജിപ്പുകളുണ്ടാക്കുന്നുണ്ട്.

​.      വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ മാറ്റിയതുമായി ബന്ധപ്പെട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. വകുപ്പ് മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉദ്യോഗസ്ഥരെ മാറ്റുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.  കഴിഞ്ഞ ആറ് മാസത്തിനിടെ നാല് തവണയാണ് ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി നടത്തിയത്. മന്ത്രിമാരുമായി ചർച്ച ചെയ്യാതെയാണ് പല സുപ്രധാന തീരുമാനങ്ങളും മുഖ്യമന്ത്രി കൈക്കൊള്ളുന്നത്.  

.    ​കെ.എസ്.ഇ.ബി. ചെയർമാൻ രാജമാണിക്യത്തിന്റെ മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി സണ്ണി ജോസഫും, എക്സൈസ് വകുപ്പിലെ ഇടപെടലുകളിൽ മന്ത്രി ലിജുവും വിയോജിപ്പുകൾ അറിയിച്ചിട്ടുണ്ട്. കൂടാതെ എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി തുടങ്ങിയ നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

.    ​ മുന്നണിയിലെ ഘടകകക്ഷികളുടെ അവകാശങ്ങളെ മാനിക്കാതെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് ഭരണപരമായ പ്രതിസന്ധിയുണ്ടാക്കുന്നു വെന്നാണ് പ്രധാന ആരോപണം. ഇത് മുന്നണിക്കുള്ളിൽ കടുത്ത രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

NDR news
06 Nov 2026 07:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents