headerlogo
politics

കേരളത്തിലും പെട്രോളിലുള്ള എഥനോളിന്റെ അളവ് പരിശോധിക്കും

പെട്രോളിൽ അടങ്ങിയിരിക്കുന്ന എഥനോളിന്റെ അളവ് അനുവദിച്ചതിൽ കൂടുതലാണെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.

 കേരളത്തിലും പെട്രോളിലുള്ള എഥനോളിന്റെ അളവ് പരിശോധിക്കും
avatar image

NDR news

09 Nov 2026 08:33 PM

തിരുവനന്ത​പു​രം: പെട്രോളിൽ അ​ള​വി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ള്‍ ക​ല​ർ​ത്തി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​വി​ത​ര​ണ-​ഉ​പ​ഭോ​ക്തൃ​കാ​ര്യ ക​മ്മീ​ഷ​ണ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. 

.   കേരള​ത്തി​ൽ നി​ല​വി​ൽ പെ​ട്രോ​ളിൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക​യി​ൽ എഥനോളിന്റെ അളവ് കൂടുതൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പെ​ട്രോ​ൾ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും

.     എ​ഥ​നോ​ളി​ന്‍റെ അ​ള​വ് നി​ശ്ചി​ത പ​രി​ധി​ക്കു​ള്ളി​ലാ​ണോ​യെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം. പ​രി​ശോ​ധ​ന​യി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

NDR news
09 Nov 2026 08:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents