headerlogo
politics

തിരഞ്ഞെടുപ്പിലെ തോൽവിക്ക് ജനങ്ങളെ കുറ്റപ്പെടുത്തരുത്; സ്വയം തിരുത്തലാണ് വേണ്ടത്: എം.എ. ബേബി

ജനങ്ങളെ വികസന പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തുന്നതിലുള്ള വീഴ്ചയാണ് തിരഞ്ഞെടുപ്പു പരാജയത്തിനു കാരണമെന്ന് എം എ ബേബി പറഞ്ഞു.

 തിരഞ്ഞെടുപ്പിലെ തോൽവിക്ക് ജനങ്ങളെ കുറ്റപ്പെടുത്തരുത്; സ്വയം തിരുത്തലാണ് വേണ്ടത്: എം.എ. ബേബി
avatar image

NDR news

10 Nov 2026 09:12 AM

കണ്ണൂർ: തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമ്പോൾ അതിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നതിനു പകരം സ്വന്തം പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് വേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ജനങ്ങൾ വികസനപ്രവർത്തനങ്ങൾ ഓർത്തില്ലെന്ന് പരാതിപ്പെടുന്നതിനുപകരം, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ താൻ എന്ത് വീഴ്ച വരുത്തിയെന്ന് ഓരോനേതാക്കളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എം.വി. രാഘവന്റെ പ്രവർത്തനശൈലി വലിയ മാതൃകയാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

.    പത്തുവർഷംകൊണ്ട് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടാകാം. എന്നാൽ അവയെല്ലാം ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വോട്ടർമാർ അത് പരിഗണിക്കണ മെന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. പകരം, തങ്ങളുടെ പ്രവർത്തനങ്ങൾ ജനങ്ങളെ ഓർമിപ്പിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് സ്വയം ചോദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

.      ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തുന്നതിൽ എം.വി. രാഘവൻ മികച്ച മാതൃകയായിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു. സാധാരണ നെയ്ത്ത് തൊഴിലാളിയായി ജീവിതം ആരംഭിച്ച അദ്ദേഹം, അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചുമനസ്സിലാക്കാൻ മടികാണിച്ചിരുന്നില്ല.

.      സംഘടനയെ സജീവമായി നിലനിർത്തുന്നതിനും തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ സംഘടനാ സംവിധാനത്തെ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും എം.വി. രാഘവന് അസാധാരണമായ പ്രായോഗിക പരിജ്ഞാന മുണ്ടായിരുന്നുവെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു

NDR news
10 Nov 2026 09:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents