headerlogo
politics

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി) ബാലുശ്ശേരി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ടായി മുസ്തഫ ദാരു കലയും പവിത്രൻ കൊയിലാണ്ടി ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു

 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി) ബാലുശ്ശേരി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
avatar image

NDR news

11 Nov 2026 04:50 PM

ബാലുശ്ശേരി : കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി) നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.വി. ഭാസ്‌കരന്‍ കിടാവ് അധ്യക്ഷത വഹിച്ചു . സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ മാസ്റ്റര്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു ആലങ്കോട് , ജില്ലാ ഭാരവാഹികളായ ഇ. ബേബി വാസന്‍, കെ.എം.കെ. ബാലകൃഷ്ണന്‍, ബഷീര്‍ അഹമ്മദ് സംസാരിച്ചു. 

.    ബാലുശ്ശേരി എ സി ഷണ്മുഖദാസ് സ്മാരക ട്രസ്റ്റ് ഓഫീസില്‍ നടന്ന കണ്‍വന്‍ഷനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

.    മുസ്തഫ ദാരുകല (പ്രസിഡണ്ട്)രവീന്ദ്രന്‍ കെ,മലയില്‍ അബ്ദുറഹിമന്‍ (വൈസ് പ്രസിഡന്റ്മാര്‍.)പവിത്രന്‍ കൊയിലാണ്ടി ജനറല്‍ സെക്രട്ടറി.കൃഷ്ണന്‍ കൈതോട്ട്,റംല മാടംവള്ളി കുന്നത്ത് (സെക്രട്ടറിമാര്‍ )സതീഷ് സി. പി (ട്രഷറര്‍)

NDR news
11 Nov 2026 04:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents