സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ലീസിനെടുക്കുന്നതിൽ ആശങ്ക വേണ്ട: ഗതാഗത മന്ത്രി സി.പി. ജോൺ
കെ.എസ്.ആർ.ടി.സിയുടെ പരിഷ്കാരങ്ങൾ വഴി ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു
കണ്ണൂർ: സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ലീസിനെടുക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ടി.ഒ. മോഹനൻ എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും ബസ് വാങ്ങുന്നതിനായി അനുവദിച്ച 45 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിലോമീറ്ററിന് 50 രൂപ നിരക്കിലാണ് സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ലീസിനെടുക്കുന്നത്. ഇന്ധനച്ചെലവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളും പൂർണ്ണമായും വാഹന ഉടമ തന്നെയാണ് വഹിക്കേണ്ടത്.കെ.എസ്.ആർ.ടി.സിക്കും ബസ് ഉടമകൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിരവധി വാഹനങ്ങൾ ഇതിനകം കെ.എസ്.ആർ.ടി.സിയുടെ ഭാഗമായിക്കഴിഞ്ഞു.ആർക്കും പങ്കാളികളാകാം: സഹകരണ സംഘങ്ങൾ ഉൾപ്പെടെ ആർക്കും ഇത്തരത്തിൽ പുതിയ ബസുകൾ വാങ്ങി കെ.എസ്.ആർ.ടി.സിക്ക് ലീസിന് നൽകാൻ സാധിക്കുമെന്നും പൊതുഗതാഗത സംവിധാനം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.
. പൊതുഗതാഗത മേഖലയിലെ പുതിയ പരിഷ്കാരം വരും ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് സർവീസുകൾ വർദ്ധിപ്പിക്കാൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

