അഞ്ച് ബോർഡ്- കോർപ്പറേഷൻ ചെയർമാൻമാരെ മുസ്‌ലിം ലീഗ് തീരുമാനിച്ചു.
ശ്യാം സുങ്കാർ, ടി എം സലീം,സി എച്ച് റഷീദ്, ടി മുഹമ്മദ്, യഹിയ ഖാൻ എന്നിവരാണ് ലീഗ് നിയമിച്ച ചെയർമാൻ മാർ
തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടയിലും തങ്ങൾക്ക് ലഭിക്കേണ്ട അഞ്ച് സുപ്രധാന ബോർഡ്-കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ പൂർത്തിയാക്കി മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൂടി അനുമതിയോടെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു.
. സിൽക്ക് ചെയർമാൻ ശ്യാം സുങ്കാർ, ഇൻകൽ ചെയർമാൻ ടി.എം. സലീം, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ചെയർമാൻ സി.എച്ച്. റഷീദ്, കേരള സെറാമിക്സ് ചെയർമാൻ ടി. മുഹമ്മദ്, സിഡ്കോ ചെയർമാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള മറ്റൊരു ചെയർമാൻ സ്ഥാനത്തേക്ക് നേരത്തെ തീരുമാനിച്ചിരുന്ന യഹിയഖാൻ ഇന്ന് ഔദ്യോഗികമായി പദവി ഏറ്റെടുക്കും.
. മുന്നണിയിലെ ആഭ്യന്തര തർക്കങ്ങൾ കാരണം കോൺഗ്രസിന് പല ബോർഡ്-കോർപ്പറേഷൻ പദവികളിലേക്കും നേതാക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനിടയിൽ ലീഗ് തങ്ങളുടെ പദവികൾ വേഗത്തിൽ പ്രഖ്യാപിച്ച് നിയമനം നടത്തിയത് കോൺഗ്രസ് നേതൃത്വത്തിന് മേൽ കൂടുതൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടാ ക്കുമെന്നാണ് വിലയിരുത്ത പ്പെടുന്നത്.

