ത്രിപുരയിൽ ബിജെപി എതിരില്ലാതെ 77 സീറ്റിൽ ജയിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 345 സീറ്റിൽ 77 ഇടത്ത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
അഗർത്തല: ത്രിപുരയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 77 സീറ്റുകളിൽ എതിരില്ലാതെ വിജയിച്ച് ബിജെപി. നവംബർ 27ന് നടക്കുന്ന നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർഥികൾക്ക് ഈ നേട്ടം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി നവംബർ 10ന് അവസാനിച്ചതോടെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജയികളെ പ്രഖ്യാപിച്ചത്.
. അഞ്ച് നഗരസഭകളിലായി 65 സീറ്റുകളിൽ പ്രതിപക്ഷ പാർട്ടികളോ മറ്റ് രാഷ്‌ട്രീയ പാർട്ടികളോ സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.ആകെ 77 സീറ്റുകളിലാണ് ബിജെപി എതിരില്ലാത്ത വിജയം നേടിയത്.
. ത്രിപുരയിലെ 21 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 16 ഇടങ്ങളിലാണ് നവംബർ 27ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അഗർത്തല മുനിസിപ്പൽ കോർപ്പറേഷനും ഉൾപ്പെടുന്നു. വോട്ടെണ്ണൽ ഡിസംബർ 2നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരുമിച്ച് മത്സരിക്കാൻ സിപിഐയും കോൺഗ്രസും നേരത്തെ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ധാരണയിലെ ത്താനായില്ല. ഇതോടെ ഇരു പാർട്ടികൾക്കും തിരഞ്ഞെടുപ്പ് നീക്കം ഉപേക്ഷിക്കേണ്ടിവന്നു. 77 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതോടെ ശേഷിക്കുന്ന 268 സീറ്റുകളിലാണ് ഇനി വോട്ടെടുപ്പ് നടക്കുക.

