മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ പ്രോസിക്യൂഷന്‍ അനുമതി.
ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി
തിരുവനന്തപുരം:ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പിണറായി വിജയൻ സർക്കാരിലെ കായിക മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ പ്രോസിക്യൂഷന്‍ അനുമതി. അബ്ദുറഹ്‌മാനെ അഴിമതി തടയല്‍ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. വി. അബ്ദുറഹ്‌മാനും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോഅഗസ്റ്റിന്‍ അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ മന്ത്രിയായിരുന്ന അബ്ദുറഹ്‌മാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

