headerlogo
politics

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു.

12 ദിവസമായി നിരഹാര സമരം നടത്തുന്നകാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു.

 കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരം :  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു.
avatar image

NDR news

13 Nov 2026 12:40 PM

എറണാകുളം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ പന്ത്രണ്ട് ദിവസമായി നടത്തിവരുന്ന നിരാഹാര സമരപ്പന്തലിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും സസ്പെൻഷൻ നിരുപാധികം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം തുടരുന്നത്.  

​.       രാവിലെ സമരപ്പന്തലിലെത്തിയ പിണറായി വിജയൻ നിരാഹാരം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളോട് സംസാരിക്കുകയും അവരുടെ പരാതികളും ആവശ്യങ്ങളും വിശദമായി കേൾക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ സമരത്തിന് അദ്ദേഹം പൂർണ്ണ പിന്തുണ അറിയിച്ചു.  

​           ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ വൈസ് ചാൻസലർ ഡോ. സിസ തോമസിനെ തടയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് പതിനാറ് വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ പി.ജി വിദ്യാർത്ഥിനി അർച്ചന, ഗവേഷക വിദ്യാർത്ഥികളായ അശ്വന്ത്, ആദർശ് എന്നിവരാണ് സർവകലാശാല കവാടത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.

         സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ അവസരം നൽകണമോ എന്ന കാര്യത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിശദമായ വാദം കേട്ട് തീരുമാനം അറിയിക്കാനിരിക്കുകയാണ്. നേരത്തെ ഹർജി പരിഗണിച്ച കോടതി, 60 ദിവസത്തിലേറെയായി വിദ്യാർത്ഥികളെ പുറത്തുനിർത്തിയിട്ടും സർവകലാശാലയ്ക്ക് അരിശം തീരാത്തതെന്തുകൊണ്ടാണെന്ന് രൂക്ഷമായി വിമർശിച്ചിരുന്നു.  

​.      സസ്പെൻഷൻ കാലയളവിൽ ക്ലാസിൽ ഹാജരാകാത്തതിനാൽ ഹാജർ കുറവാണെന്നും, മാപ്പപേക്ഷ എഴുതി നൽകാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നുമാണ് സർവകലാശാലയുടെ നിലപാട്. എന്നാൽ, മാപ്പപേക്ഷ എഴുതി നൽകില്ലെന്നും സസ്പെൻഷൻ നടപടികൾ പൂർണ്ണമായും പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

​

NDR news
13 Nov 2026 12:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents