സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് വർദ്ധന നടപ്പാക്കില്ലെന്ന് മന്ത്രി സി പി ജോൺ
എന്നാൽ സംസ്ഥാനത്ത് ഓട്ടോ - ടാക്സി നിരക്ക് വർദ്ധനവ് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വർധന വേണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി സി.പി.ജോൺ. വിദ്യാർഥികൾക്കുള്ള കൺസെഷനിലും വർധനവില്ലെന്ന് മന്ത്രി അറിയിച്ചു. ഇതൊഴിച്ച് ബസുടമകളുടെ മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു
. ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനയ്ക്ക് എതിരാണെന്ന് സി.പി.ജോൺ അഭിപ്രായപ്പെട്ടു. നിരക്ക് കൂട്ടിയാൽ യാത്രക്കാര്‍ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു. ആളുകള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നും മന്ത്രി വ്യക്തമാക്കി
. 30,000 ബസുകൾ ഉണ്ടായിരുന്നത് 8,000 ആയി കുറഞ്ഞു. ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സര്‍ക്കാരിന്റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
പ്രായപൂർത്തിയാവാത്തവർ വാഹനമോടിച്ചാൽ രക്ഷകര്‍ത്താക്കള്‍ക്ക് ശിക്ഷ ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

