ബാലഗോകുലം നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ; സ്കൂളുകളിൽ നടത്താനുള്ള അനുമതി വിദ്യാഭ്യാസ മന്ത്രി റദ്ദാക്കി
മയിൽപ്പീലി ബാലമാസികയും ദേശീയ അധ്യാപക പരിഷത്ത് ചേർന്ന നടത്തുന്ന സ്കോളർഷിപ്പ് എക്സാം പൊതുവിദ്യാലയത്തിൽ നടത്തുന്നത് മന്ത്രി ഇടപെട്ട് റദ്ദാക്കി
തിരുവനന്തപുരം: ബാലഗോകുലത്തിന്‍റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ ബാലമാസികയുടെയും ദേശീയ അധ്യാപക പരിഷത്തിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സ്കോളർഷിപ്പ് പരീക്ഷക്ക് അനുമതി നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ മന്ത്രിയുടെ ഇടപെടൽ. പരീക്ഷ നിർത്തിവെക്കാൻ നിർദേശം നൽകിയ മന്ത്രി എൻ. ഷംസുദ്ദീൻ, ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു.
‘യങ് സ്കോളർ എക്സാം’ എന്ന പേരിലെ പരീക്ഷക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. അധ്യാപക പരിഷത്ത് നൽകിയ അപേക്ഷയിൽ ‘പഠനം മുടക്കരുത്, പ്രത്യേക ഫീസ് വാങ്ങരുത്’ എന്നീ നിബന്ധനകൾ മാത്രം ഉൾപ്പെടുത്തി യായിരുന്നു അനുമതി ഉത്തരവ്. സാധാരണ അംഗീകൃത അധ്യാപക സംഘടനകൾക്ക് ഇത്തരം പരീക്ഷ നടത്താൻ അനുമതി നൽകാറുണ്ട്.
. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായാണ് മത്സരപ്പരീക്ഷ. അനുമതിക്ക് പിന്നാലെ സ്കൂൾ തലത്തിലും ഉപജില്ല തലത്തിലും പരീക്ഷ നടന്നുകഴിഞ്ഞു. ഇനി ജില്ല, സംസ്ഥാന തലങ്ങളിലെ പരീക്ഷകൾ നടക്കാനിരി ക്കെയാണ് പരാതിയുണ്ടാകുന്നതും മന്ത്രിയുടെ ഇടപെടലും.
. അധ്യാപക സംഘടന അപേക്ഷ നൽകിയപ്പോൾ ചട്ടപ്രകാരം അനുമതി നൽകിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പരീക്ഷയുടെ ബ്രാൻഡ് അംബാസഡർ.

