ബാലഗോകുലത്തിൻ്റെ ആശയങ്ങൾക്ക് പൊതു വിദ്യാലയം തുറന്നുകൊടുത്തിരിക്കുന്നു: കെടി ജലീൽ
സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
കൊച്ചി: സ്‌കൂളുകളില്‍ സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനത്തിനെതിരെ സിപിഐഎം നേതാവ് കെ ടി ജലീല്‍. കുട്ടികള്‍ അറിയാതെ അവരിലേക്ക് ബാലഗോകുലത്തിന്റെ ആശയങ്ങള്‍ കുത്തിവെക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ വാതിലുകളാണ് ആർഎസ്എസിന് ലീഗ് തുറന്നു കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇ ഡി പ്പേടി ഒരുപാര്‍ട്ടിയെ ഇത്രമാത്രം ബിജെപിക്ക് വിധേയപ്പെടുത്തുമോയെന്നും ജലീൽ ചോദിച്ചു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരില്‍ ആർഎസ്എസും ബിജെപിയുടെ പോഷകസംഘടനകളും കയറി നിരങ്ങുകയാണെന്നും ജലീൽ ആരോപിച്ചു.

