പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എസ് ബി രാജു രാജിവച്ചു
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗ വും പല്ലശ്ശന ഡിവിഷൻ അംഗവുമായ വി പൊന്നു കുട്ടൻ പുതിയ പ്രസിഡണ്ടായി ചുമതലയേൽക്കും
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. . സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പല്ലശ്ശന ഡിവിഷൻ അംഗവുമായ വി. പൊന്നുകുട്ടൻ പുതിയ പ്രസിഡന്റായിചുമതലയേൽക്കും.
. ഫെയ്‌സ്ബുക്കിലൂടെയാണ് രാജി വിവരം അദ്ദേഹം അറിയിച്ചത്. പ്രസിഡന്റ് പദവിയിൽനിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്കിടയിലും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകുമെന്ന് എസ്.ബി രാജു ഫെയ്‌സ്ബുക്കിൽ കുറിച്ചു. പുതിയ ഉത്തരവാദിത്വ ത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാവുമെന്നും കുറിപ്പിലുണ്ട്.
. മുൻ പ്രസിഡന്റായിരുന്ന ടി.എം. ശശി ആലത്തൂർ എം.എൽ.എയായതിനെത്തുടർന്നാണ് എസ്.ബി. രാജു താൽക്കാലികമായി ഈ പദവിയിലേക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പിൽ പല്ലശ്ശനയിൽ നിന്ന് വി. പൊന്നുകുട്ടൻ വിജയിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച ധാരണപ്രകാരമാണ് ഈ മാറ്റമെന്ന് പറയുന്നു.

