headerlogo
politics

സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു: മന്ത്രി പി. സി. വിഷ്ണുനാഥ്

73 - മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല സഹകരണ വാരാഘോഷം കൊയിലാണ്ടിയിൽ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു

 സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു: മന്ത്രി പി. സി. വിഷ്ണുനാഥ്
avatar image

NDR news

17 Nov 2026 05:50 PM

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സഹകരണ വാരാഘോഷത്തിന് കൊയിലാണ്ടിയിൽ തുടക്കമായി.

.       സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അവർക്ക് കൂടുതൽ സഹായവും പിന്തുണയും നൽകുന്ന ജനകീയ സംവിധാനമാണെന്ന് ടൂറിസം, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സഹകരണ വാരാഘോഷം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമൂഹിക വളർച്ചയിലും ദേശീയ പുരോഗതിയിലും സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

.    ചടങ്ങിൽ കെ. പ്രവീൺകുമാർ എം. എൽ. എ. അധ്യക്ഷനായിരുന്നു.പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ദീർഘ വീക്ഷണത്തോട് കൂടിയാണ് സഹകരണ പ്രസ്ഥാനം ആരംഭിച്ചതെന്നും സംസ്ഥാനത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിൽ സഹകരണ മേഖല വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ജില്ലാ, താലൂക്ക് തലങ്ങളിൽ സംഘടിപ്പിച്ച പ്രസംഗ, പ്രബന്ധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നടന്നു. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാർ, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എം. ഡി. ഡോ. എം. രാമനുണ്ണി നയിച്ചു. 

.       കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ. ഷീജ, കൊയിലാണ്ടി അസിസ്റ്റൻ്റ് രജിസ്ട്രാർ ഹാമിദ പി, രവീന്ദ്രൻ ആയേടത്തിൽ, അഡ്വ. കെ. വിജയൻ, ഐ. മൂസ, മനയത്ത് ചന്ദ്രൻ, നൗഷാദ് പുത്തൂർ, സി. വി. അജയൻ, ഇഖ്ബാൽ കത്തർമൽ, സി.വി. അഖിൽ, നംഷീദ്, മലയിൽ ബാലകൃഷ്ണൻ, മാമ്പറ്റ ശ്രീധരൻ, എ. കെ. മണി എന്നിവർ സംസാരിച്ചു.

.     പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നവംബർ 14 ന് എറണാകുളത്ത് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചിരുന്നു.

NDR news
17 Nov 2026 05:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents