യുഡിഎഫ് സർക്കാർ മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 5.63 കോടി അനുവദിച്ചു
വിവരാവകാശ രേഖപ്രകാരം ലഭിച്ച മറുപടിയിൽ മന്ത്രി അനൂപ് ജേക്കബിനാണ് ഏറ്റവും കൂടിയ തുക 81.06 ലക്ഷം രൂപ അറ്റപ്പണികൾക്കും മോഡി പിടിപ്പിക്കലിനുമായി അനുവദിച്ചത്.
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറ് മാസത്തിനിടയില്‍ മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും മോടിപിടിപ്പിക്കലിനുമായി 5.63 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പിന്റെ വിവരാവകാശ രേഖ. പൊതുപ്രവര്‍ത്തകന്‍ പി കെ രാജ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് ഈ മറുപടി നല്‍കിയിരിക്കുന്നത്.മന്ത്രി അനൂപ് ജേക്കബ് താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവിനാണ് അറ്റകുറ്റപ്പണികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. 81.06 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എക്‌സൈസ് മന്ത്രി എം ലിജു താമസിക്കുന്ന അജന്ത ബംഗ്ലാവിനായി 58.47 ലക്ഷം രൂപയും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ നെസ്റ്റ് ബംഗ്ലാവിനായി 40.66 ലക്ഷം രൂപയും തദ്ദേശസ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന കെ എം ഷാജിയുടെ പൗര്‍ണമി ബംഗ്ലാവിനായി 40.81 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

