ഒക്ടോബറിൽ ജിഎസ്ടിയിൽ ഉണ്ടായ വർദ്ധനവ്: പ്രതികരണവുമായി തോമസ് ഐസക്ക്
നികുതി വർദ്ധനവില്ലാതെ പണമിറക്കി വരുമാനം കൂട്ടി എന്ന പത്ര പത്രവാർത്തയ്ക്കെതിരെയാണ് ധനകാര്യ മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: ഒക്ടോബർ മാസത്തിൽ സംസ്ഥാനത്തിന്റെ ജി എസ് ടി വരുമാനത്തിലുണ്ടായ കുതിപ്പ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞതിനെതിരെ പ്രതീകരണവുമായി മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് . രണ്ട് കാരണങ്ങളാണ് നികുതി കൂടാൻ കാരണമെന്നും അത് മുഖ്യമന്ത്രി സതീശൻ പ്രതീക്ഷിച്ചതല്ലെന്നും സിപിഎം നേതാവായ തോമസ് ഐസക് പറഞ്ഞു. ഒന്നാമത്തെ കാര്യം ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ജി.എസ്.ടി കൗൺസിൽ ഉയർത്തിയതാണ്. മറ്റൊന്ന് ഇന്ത്യയിലെ ഒരു പ്രമുഖ കമ്പനിയുടെ കേരളത്തിലെ ബ്രാഞ്ച് 600 കോടി രൂപയുടെ ഇൻപുട്ട് ക്രെഡിറ്റ് ഐ.ജി.എസ്.ടിയിൽ നിന്ന് എടുത്തതാണ്. ഇക്കാര്യം താൻ പരതിയപ്പോൾ കണ്ടെത്തിയെന്നും ഐസക് വ്യക്തമാക്കി. നികുതി വർദ്ധനയില്ലാതെ പണമിറക്കി വരുമാനം കൂട്ടി കേരളം' എന്ന പത്രവാർത്ത ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലൂടെ യായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം

