headerlogo
politics

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

സസ്പെൻഷനിലായ 16 വിദ്യാർത്ഥികളുടെ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണനാണ് വാദം കേൾക്കുന്നത്.

 കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി
avatar image

NDR news

18 Nov 2026 12:25 PM

കൊച്ചി: കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ  എസ്എഫ്‌ഐ അനുഭാവികളായ 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സസ്‌പെന്‍ഷനും അന്വേഷണ റിപ്പോര്‍ട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഭേദഗതി ഹര്‍ജി നല്‍കിയെങ്കിലും റജിസ്ട്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ കേസ് ഇന്നത്തേക്ക് മാറ്റിയത്.

.   സർവ്വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും തങ്ങള്‍ക്കതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ സര്‍വകലാശാലയുടെ പക്കല്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി ഹര്‍ജി. സസ്‌പെന്‍ഷനെ തുടര്‍ന്ന് നഷ്ടമായ ഹാജരും ഇന്റേണല്‍ മാര്‍ക്കും അനുവദിക്കണമെന്നും പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

NDR news
18 Nov 2026 12:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents