headerlogo
politics

പി എം ശ്രീയിൽ അബദ്ധത്തിൽ ഒപ്പിട്ടതല്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് കിട്ടാത്ത സാഹചര്യത്തിലാണ് പിഎംശ്രീയിൽ ഒപ്പിട്ടത്

 പി എം ശ്രീയിൽ അബദ്ധത്തിൽ ഒപ്പിട്ടതല്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
avatar image

NDR news

19 Nov 2026 09:55 PM

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​ത് അ​ബ​ദ്ധ​മാ​യി​രു​ന്നു​വെ​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശം ത​ള്ളി മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇക്കാര്യത്തിൽ അ​ബ​ദ്ധം സം​ഭ​വി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

.   പി​എം ശ്രീ​യി​ൽ ഒ​പ്പി​ടേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം ബോ​ധി​പ്പി​ച്ച​താ​ണെ​ന്നും അ​തി​ലെ നി​ല​പാ​ടും പ​ല ത​വ​ണ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കേ​ന്ദ്ര ഫ​ണ്ട് കേ​ര​ള​ത്തി​ന് കി​ട്ടു​ന്നി​ല്ലെ​ന്ന പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നു. ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ല്ല എ​ന്ന​ത് ശ​രി​യാ​ണ്. കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി മ​ന​സിലാ​ക്കി​യ ശേ​ഷ​മാ​ണ് പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. അ​ബ​ദ്ധ​ത്തി​ൽ ഒ​പ്പി​ട്ട​താ​ണെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്നും വി.ശി​വ​ൻ​കു​ട്ടി കൂട്ടിച്ചേർത്തു.

NDR news
19 Nov 2026 09:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents