headerlogo
politics

കിഫ്ബിയും എൽഡിഎഫ് സർക്കാരും സാമ്പത്തിക ബാധ്യത ഉണ്ടാക്കി

സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിയതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .

 കിഫ്ബിയും എൽഡിഎഫ് സർക്കാരും സാമ്പത്തിക ബാധ്യത ഉണ്ടാക്കി
avatar image

NDR news

19 Nov 2026 08:44 PM

തിരുവനന്തപുരം: വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയത്.

.      ഞാനൊന്നും അറിഞ്ഞില്ലേ നാമനാരായണ എന്ന ലൈനാണ്. എനിക്ക് സ്തുതിപാടകരെ പേടിയാണ്. പൂമ്പാറ്റ തേൻ കുടിക്കുന്നത് പോലെ നികുതി പിരിക്കണം. കണ്ണൂരിൽ 1000 ഏക്കർ ഏറ്റെടുത്ത കിഫ്ബി നീക്കം റിയൽ എസ്റ്റേറ്റ് ഇടപാടായിരുന്നു.

.       എന്താ വിഴിഞ്ഞത്ത് ഭൂമി വാങ്ങാത്തത്. ഇവിടെ എന്തായിരുന്നു. തിരുവാതിരയും സ്തുതിയും കാരണഭൂതനും മാത്രമാണ് ഉണ്ടായിരുന്നുന്നത്. സ്തുതിപാഠകരെ എനിക്ക് ഭയമാണ്. മെഡിസെപ് ലീവ് സറണ്ടർ, ശമ്പള പരിഷ്‌ക്കരണം ഇവ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

.        ഒക്ടോബറിൽ 28 ശതമാനം GST വളർച്ചാ നിരക്ക് ഉണ്ടായി. കഴിഞ്ഞ വർഷം മൈനസ് രണ്ടായിരുന്നു. സെക്രട്ടേറിയറ്റിനെ ആധുനികമാക്കും രാജ്യത്തെ മികച്ചതാക്കും. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

NDR news
19 Nov 2026 08:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents