പൾസ് പോളിയോ: ഞായറാഴ്ച തുള്ളിമരുന്ന് വിതരണം നടത്തും
സംസ്ഥാനത്തെ 10 ജില്ലകളിൽ ഞായറാഴ്ച പൾസ് പോളിയോ തുള്ളി മരുന്നുകൾ വിതരണം ചെയ്യും
കോഴിക്കോട്:രാജ്യത്തെപോളിയോവിമുക്തമാക്കുകഎന്നലക്ഷ്യത്തോടെസംസ്ഥാനത്തെ 10 ജില്ലകളിൽ ഞായറാഴ്ച (നവംബർ 22) പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കും.
,. കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള 10 ജില്ലകളിലാണ് തുള്ളിമരുന്ന് വിതരണം നടത്തുക. 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകും.
. അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പ്രത്യേക ബൂത്തുകൾ സജ്ജമാക്കും. മുൻപ് തുള്ളിമരുന്ന് എടുത്ത കുട്ടികൾക്കും വീണ്ടും നൽകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
. കുട്ടികളെ നിർബന്ധമായും അടുത്തുള്ള ബൂത്തിൽ എത്തിച്ച് തുള്ളിമരുന്ന് നൽകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു

