സംസ്ഥാന ജീവനക്കാരുടെ ആവശ്യങ്ങൾ ഉടൻ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
സംസ്ഥാന ജീവനക്കാരുടെ ആവശ്യങ്ങളായ ലീവ് സറണ്ടർ പുനസ്ഥാപിക്കൽ, മെഡിസെപ്പ് അപാകതകൾ പരിഹരിക്കൽ, ശമ്പള പരിഷ്കരണം തുടങ്ങിയവ കാലതാമസമില്ലാതെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളായ ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുനഃസംഘടന, അടുത്ത ശമ്പള പരിഷ്കരണം എന്നിവ പരിഗണനയിലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 61-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മരവിപ്പിച്ചിരുന്ന ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകൾ ശക്തമായി ഉന്നയിച്ചിരുന്നു. നിലവിലെ മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ ആശുപത്രികളെയും ചികിത്സാ ആനുകൂല്യങ്ങളെയും ഉൾപ്പെടുത്തി പദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്. ഇതിനൊപ്പം പുതിയ ശമ്പള പരിഷ്കരണ നടപടികളും സജീവ പരിഗണനയിലെന്ന് അദ്ദേഹം പറഞ്ഞു.

