ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ നിയന്ത്രിക്കും: മുഖ്യമന്ത്രി വിഡി സതീശൻ
മലപ്പുറത്ത് ഫെയ്സ് ക്രീം ഉപയോഗിച്ചതിനാൽ 17 കാരിക്ക് വൃക്കരോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണിത്.
തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളെ നിയന്ത്രിക്കാൻ സര്‍ക്കാര്‍ കർശന നടപടി. ഇത്തരം വസ്തുക്കൾ തടയാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. ഇത്തരം ക്രീമുകളുടെ വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ പരാതി നല്‍കിയിരുന്നു.പരിശോധിച്ച്തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗമെന്ന മാധ്യമ വാര്‍ത്തയെ തുടർന്നാണ് നടപടി.ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ ക്രീം ഒരു വര്‍ഷമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തിയതായാണ് വാർത്ത.

