ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ മുന്നോക്ക സമുദായത്തിലെ വനിതകൾക്ക് ഒരു ലക്ഷം രൂപ സഹായം
കേരള മുന്നോക്ക സമുദായ കോർപ്പറേഷൻ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് സമുന്നതി ഇ-യാത്ര പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം:കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC). ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന 'സമുന്നതി ഇ-യാത്ര (2026-27)' പദ്ധതിയിലൂടെയാണ് ആനുകൂല്യം ലഭിക്കുക. അർഹരായ വനിതകൾക്ക് ഡിസംബർ 15 വരെ ധനലക്ഷ്മി ബാങ്ക് ശാഖകളിൽ അപേക്ഷ സമർപ്പിക്കാം.
. കേരളത്തിലെ സംവരണേതര മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വനിതകൾക്കാണ് അപേക്ഷിക്കാൻ കഴിയുക.2026 ജനുവരി ഒന്നിന് 50 വയസ്സ് പൂർത്തിയായിരിക്കരുത്. കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ കവിയാനും പാടില്ല.അപേക്ഷിക്കുന്നവർക്ക് സാധുതയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
. വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റിന് പകരം റേഷൻ കാർഡിലെ അംഗത്തിന്റെ പേരിലുള്ള കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്.ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കുടുംബ വാർഷിക വരുമാനം കുറഞ്ഞവർക്കാണ് മുൻഗണന.
. ഒരേ വരുമാനമുള്ള അപേക്ഷകരിൽ വിധവകൾക്കും കുടുംബത്തിൽ മാരക രോഗമുള്ളവർക്കും ഉയർന്ന പ്രായമുള്ളവർക്കും മുൻഗണന നൽകും.

