സംസ്ഥാനത്ത് സർക്കാർ എൽപി സ്കൂളുകളിൽ ശരാശരി അനുപാതം 1:19 ആണന്ന് മുഖ്യമന്ത്രി വിഡി സതീശൻ .
സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞുവരുന്നതിനാൽ എൽപിഎസ്ടി സമരക്കാരുടെ ആവശ്യമായ 1:25 എന്നത് പരിഗണിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽപിഎസ്ടി സമരക്കാർ ആവശ്യപ്പെടുന്ന 1:25 എന്ന അനുപാതം അംഗീകരിക്കാൻ നിർവാഹമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യത വരുമെങ്കിലും അവർ ഉന്നയിച്ച മറ്റു നാല് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
. 1:25 ആക്കിയാലും അധ്യാപക തസ്തിക കൂടില്ല. 1:30 ആണ് ചട്ടമെങ്കിലും നിലവിൽ തന്നെ സംസ്ഥാനത്ത് ശരാശരി 1:19 ആയി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'കേരളത്തിലെ സർക്കാർ എൽപി സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 349000 ആണ്. അധ്യാപകരുടെ എണ്ണം 18856 ആണ്. ഇതുപ്രകാരം ശരാശരി അനുപാതം 1:19 ആയി മാറിയിട്ടുണ്ട്. പല ജില്ലകളിലേയും കണക്കുകൾ എടുത്താൽ ഇതിനേക്കാൾ ഞെട്ടും. ഏറ്റവും കൂടുതൽ അനുപാതമുള്ളത് മലപ്പുറത്താണ്. അവിടെപോലും 1:25 ഉണ്ട് നിലവിൽ തന്നെ. പത്തനംതിട്ടയിലും കോട്ടയത്തും 11 കുട്ടികൾക്കാണ് ഒരു അധ്യാപകൻ. ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 ആണ്' മുഖ്യമന്ത്രി വിശദീകരിച്ചു.
. ഈ യാഥാർഥ്യം സമരക്കാർ മനസ്സിലാക്കണം. ഇല്ലാത്ത വേക്കൻസികളിലേക്കാണ് കഴിഞ്ഞ സർക്കാർ പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കുകാർക്ക് പോലും ജോലി കൊടുക്കാൻ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമരംപിൻവലിക്കുമെന്ന ധാരണയിലെത്തിയാൽ മറ്റു നാലു ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

