headerlogo
politics

കൂത്തുപറമ്പ് രക്തസാക്ഷി ദിനം: ഡിവൈഎഫ്ഐ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കാഞ്ഞിലശ്ശേരിയിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുയോഗവും കർഷക സംഘം കേന്ദ്ര കമ്മിറ്റിയംഗം നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.

 കൂത്തുപറമ്പ് രക്തസാക്ഷി ദിനം:  ഡിവൈഎഫ്ഐ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
avatar image

NDR news

26 Nov 2026 03:41 PM

കൊയിലാണ്ടി: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

.    പൂക്കാട് നിന്ന് ആരംഭിച്ച വമ്പിച്ച യുവജന റാലി കാഞ്ഞിലശ്ശേരിയിൽ സമാപിച്ചു. നിരവധി പ്രവർത്തകരും യുവജനങ്ങളും അണിനിരന്ന റാലി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ബ്ലോക്ക് പ്രസിഡന്റ് ടി കെ പ്രദീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

.     ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി പി ബബീഷ്, എൻ ബിജിഷ്, ബ്ലോക്ക് സെക്രട്ടറി ബിജോയ്,ജില്ലാ കമ്മിറ്റി അംഗം കീർത്തന, ബ്ലോക്ക് ട്രഷറർ ആർ ബി റിബിൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഇ അനിൽ ചടങ്ങിൽ സ്വാഗതവും ചേമഞ്ചേരി മേഖല സെക്രട്ടറി വിപിൻ ദാസ് നന്ദിയും പറഞ്ഞു.

NDR news
26 Nov 2026 03:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents