headerlogo
politics

ഷാഫി പറമ്പിൽ പൊട്ടൻഷ്യലുള്ള നല്ല ജനകീയ നേതാവാണെന്ന് മന്ത്രി ടി സിദ്ദിഖ്

എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള ശേഷി കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ഷാഫി പറമ്പിൽ പൊട്ടൻഷ്യലുള്ള നല്ല ജനകീയ നേതാവാണെന്ന് മന്ത്രി ടി സിദ്ദിഖ്
avatar image

NDR news

27 Nov 2026 02:41 PM

കല്പറ്റ: ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവെന്ന് മന്ത്രി ടി സിദ്ദിഖ്. ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ലെന്നും ഷാഫിക്ക് മുന്നോട്ടുപോകാൻ ബോർഡ് വയ്ക്കേണ്ടതില്ലെന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഇപി – പിജെ തർക്കം സിപിഎമ്മിൽ നടക്കുകയാണെന്നും സിപിഐഎം ആഭ്യന്തര പ്രശ്നത്തിലൂടെ പോകുന്നുവെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി

.    കോൺഗ്രസിൽ അങ്ങനെ ഒരു പ്രശ്നവുമില്ല.വയനാട് ഇന്ന് രാജ്യത്ത് തന്നെ അഭിമാനകരമായ നേട്ടം കൈവരിക്കാൻ പോകുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. രാജ്യത്തെ ആദ്യ ഇ വേസ്റ്റ് ഫ്രീ ജില്ലയായി ഇന്ന് വയനാടിനെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. ജില്ലയെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സമയം ഇന്ന് ഇന്ത്യക്ക് അഭിമാനമായ ജില്ലയായി വയനാട് കടന്നുവരുന്നു. പ്ലാസ്റ്റിക് ഫ്രീ ജില്ലയിലേക്കുള്ള പ്രയാണവും തുടങ്ങാൻ പോവുകയാണ്. അതിന് എസ്ഒപി തയ്യാറാക്കണം. ദീർഘകാല പദ്ധതിയാണ് അതിനുവേണ്ടിയുള്ള പ്ലാറ്റ്ഫോമും റോഡ് മാപ്പും തയ്യാറാക്കുമെന്നും സിദ്ദിഖ് അറിയിച്ചു.

NDR news
27 Nov 2026 02:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents