മണ്ഡല പുനർനിർണ ബില്ലിൽ ഡി എം കെയുടെ നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ
മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി തമിഴ്നാടിന്റെ നിലവിലെ സീറ്റ് അനുപാതം കുറക്കരുതന്ന് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിൽ ഡി.എം.കെയുടെ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. വനിതാ സംവരണവുമായി ബന്ധിപ്പിച്ച് കേന്ദ്രം അവതരിപ്പിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ ഡി.എം.കെ പിന്തുണച്ചേക്കുമെന്ന ഊഹാപോഹങ്ങൾ അദ്ദേഹം തള്ളി.
. മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാലും തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. 1971-ലെ സെൻസസ് അടിസ്ഥാനമാക്കി നിശ്ചയിച്ച, സംസ്ഥാനങ്ങൾക്കിടയിലെ നിലവിലെ ലോക്സഭാ സീറ്റ് വിഹിത അനുപാതത്തിൽ അടുത്ത 25 വർഷത്തേക്ക് മാറ്റം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളിലും ഡി.എം.കെ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു.

