headerlogo
politics

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

നവംബർ 20 ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വിവാദ പ്രസംഗം സത്യപ്രതിജ്‌ഞ്ഞ ലംഘനമാണെന്നാരോപിച്ചാണ് ഗവർണർക്ക് പരാതി കൊടുക്കുന്നത്.

 കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം
avatar image

NDR news

28 Nov 2026 10:34 AM

കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം. കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം എന്ന് ആരോപിച്ചാണ് പരാതി നല്‍കുക. ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിന് എതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം.

.     നവംബര്‍ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. തങ്ങള്‍ ഒന്നും മറക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു വി ഡി സതീശന്റെ പ്രസംഗം. ഈ സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്ത, മര്‍ദനമേറ്റുവാങ്ങിയ, ചോരപ്പുഴകള്‍ താണ്ടി വന്ന, എന്റെ കൊച്ചനുജന്‍മാരോടും അനുജത്തിമാരോടും പറയുന്നു നിങ്ങളുടെ ചോരയില്‍ നിന്ന് കൂടി പിറന്നതാണ് ഈ സര്‍ക്കാര്‍. 

.     നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങള്‍ പകരം ചോദിക്കും. പഴയതുപോലെയല്ല – എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.പ്രസംഗത്തിനെതിരെ ഇന്നലെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സലാണ് പരാതി നല്‍കിയത്. 

.     ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയില്‍ പറയുന്നു.

NDR news
28 Nov 2026 10:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents