യുഎഇ വരാന്ത്യ അവധിയിൽ മാറ്റം, ജനുവരി 1മുതൽ നിലവിൽ വരും
വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റും
 
                        ദുബായ് : യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയും സര്‍ക്കാര്‍ മേഖലയില്‍ പ്രവർത്തിസമയം ആയിരിക്കും.
വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം ജനുവരി ഒന്നിനു നിലവിൽ വരും.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            