സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ
വിമാനത്താവളങ്ങളിലും പ്രത്യേക വാക്സിനേഷൻ കൗണ്ടറുകൾ ഒരുക്കി

റിയാദ്: സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. ഇത് വരെ 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ വാക്സിൻ നൽകിയിരുന്നത്. അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിരിക്കുകയാണ്.
വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള കുട്ടികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകുന്നുണ്ട്. വാക്സിനേഷൻ സെന്ററുകളിൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളങ്ങളിലും പ്രത്യേക വാക്സിനേഷൻ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികൾക്ക് മാത്രമായി 20 റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്.