ഉല്ലാസ ഉരു ഖത്തർ ലോകകപ്പ് വേദിയിലേക്ക് പുറപ്പെട്ടു
എം എസ് വി ബുർഹൻ എന്നാണ് ഉരുവിന് പേരിട്ടിരിക്കുന്നത്

ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിന്റെ ഉരു പൈതൃകം നെഞ്ചിലേറ്റി ഖത്തർ രാജകുടുംബ ത്തിനായി നിർമിച്ച ഉരു ഇനി ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ വേദിയിൽ ശോഭിക്കും. ബേപ്പൂരിന്റെ മറുകരയായ പട്ടർമാട് ദ്വീപിൽ നിർമിച്ച് നീറ്റിലിറക്കിയ ഉല്ലാസ ഉരു വെള്ളിയാഴ്ച വൈകീട്ട് ബേപ്പൂർ തുറമുഖത്ത് നിന്ന് ഖത്തറിലെ ദോഹയിലേക്ക് പുറപ്പെട്ടു.
പുരാതന കാലം മുതൽ തന്നെ മലബാറിലെ ഉരു എന്ന സമുദ്ര വാഹനം ലോക സഞ്ചരികളെ ആകർഷിച്ചിരുന്നു. ഹാജി പി ഐഅഹമ്മദ്കോയ കമ്പനിയുടെ നേതൃത്വ ത്തിലാണ് സംബൂക്ക് മാതൃകയിലുള്ള ഉരുനിർമിച്ചത്. എം എസ് വി ബുർഹൻ എന്നാണ് ഉരുവിന് പേരിട്ടിരിക്കുന്നത്.
ഉരുവിന്റെ ഫ്ലാഗ്ഓഫ് ചടങ്ങിൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, കസ്റ്റംസ് സൂപ്രണ്ട് എം പ്രകാശ്, ഇൻസ്പെക്ടർ കപിൽ സുരീര തുടങ്ങിയവർ പങ്കെടുത്തു.