കുവൈറ്റിൽ തീപിടിത്തം ; ഒരാൾ മരിച്ചു , നാലുപേർക്ക് പരിക്ക്
വീട്ടിൽ തീപിടിച്ചാണ് അപകടം
കുവൈറ്റ് : കുവൈറ്റ് അർദിയയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. വീട്ടുജോലിക്കാരിയാണ് മരിച്ചത്. വീട്ടിൽ കുടുങ്ങിപ്പോയ അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു . ഇവർക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കി.
സംഭവം നടന്നയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി . വീടിനുള്ളിൽ കുടുങ്ങിപ്പോയ അമ്മയെയും മക്കളെയും വീട്ടുജോലിക്കാരിയെയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളാലേറ്റ വീട്ടുജോലിക്കാരിയുടെ ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിനും പൊള്ളലേറ്റു.

