മുഖ്യമന്ത്രിയുടെ യു. എ. ഇ. സന്ദർശനത്തിന് ഇന്ന് സമാപനം
ഇന്ന് നടക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ഇന്ന് ദുബായില്‍ നടക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വൈകിട്ട് ദുബായില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയിലും പങ്കെടുക്കും.
ദുബായ് എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്‍ ഇന്നലെ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പവലിയൻ ഉദ്ഘാടനം ചെയ്തു. പത്തുവരെ നീളുന്ന കേരളവാരത്തില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉല്‍പ്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍, നിക്ഷേപം, ബിസിനസ് അവസരങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.