നാപ്സ് ഗ്ലോബൽ ഫോറം ദമാം ചാപ്റ്റർ കുടുംബ സംഗമം
ചാപ്റ്റർ പ്രസിഡന്റ് നവാസ് വി. കെ. അധ്യക്ഷനായി
ദമാം: നാപ്സ് ഗ്ലോബൽ ഫോറം ദമാം ചാപ്റ്റർ കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. നോമ്പുതുറയ്ക്കു ശേഷം നടന്ന യോഗത്തിൽ ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി റിയാസ് കായക്കീൽ സ്വാഗതം പറഞ്ഞു.
ചാപ്റ്റർ പ്രസിഡന്റ് നവാസ് വി. കെ. അധ്യക്ഷനായി. ഗ്ലോബൽ കോർഡിനേറ്റർ ഷിറാഫ് മുലാട്, മുഖ്യ രക്ഷാധികാരി നാസർ കാവിൽ എന്നിവർ സംസാരിച്ചു.
ബഷീർ, ഷാനി പയ്യോളി, സിദ്ദിഖ്, നിസാർ, സെബാൻ, അഷറഫ്, ജിഷാദ് ചമ്പോട്ട്, റഷീദ്, അജ്മൽ, ഷാഫി, അർഷാദ് എന്നിവർ നോമ്പ് തുറക്ക് നേതൃത്വം നൽകി. ചാരിറ്റി കൺവീനർ ഫരീദ് കുന്നത് നന്ദി പറഞ്ഞു

