headerlogo
pravasi

സൗദിയില്‍ വാഹനാപകടം ; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശോല ഇഖ്ബാല്‍ (44) , മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസ്സൈന്‍ (23) എന്നിവരാണ് മരിച്ചത്.

 സൗദിയില്‍ വാഹനാപകടം ; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
avatar image

NDR News

07 Oct 2022 02:39 PM

റിയാദ്: റിയാദില്‍ നിന്ന് 431 കിലോമീറ്റര്‍ അകലെ അല്‍ ഖസിമിലെ അല്‍ റാസിന് സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശോല ഇഖ്ബാല്‍ (44) , മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസ്സൈന്‍ (23) എന്നിവരാണ് മരിച്ചത്.

         അല്‍ റാസിന് സമീപം നബ്ഹാനിയയില്‍ പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ പരിക്കുകളോടെ അല്‍ റാസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികള്‍ക്കും സാരമായ പരിക്കുകളുണ്ട്.

      ഇന്നലെ രാത്രി ഹുറൈമിലയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേരായിരുന്നു വാനില്‍ ഉണ്ടായിരുന്നത്. ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈന്‍. ഹുറൈമലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍.

        അപകടകാരണം വ്യക്തമായിട്ടില്ല.  അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര സഹായങ്ങളുമായി കെഎംസിസി നേതാക്കളായ ഷുഹൈബ് അല്‍ റാസ് , ജംഷിര്‍ മങ്കട ഉനൈസ ,അനീസ് ചുഴലി, ബഷീര്‍ വെള്ളില എന്നിവര്‍ രംഗത്തുണ്ട് .

NDR News
07 Oct 2022 02:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents