സാഹസിക സൈക്കിൾ യാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് ഖത്തറിൽ നാട്ടുകാരുടെ സ്വീകരണം
ഖമർ അത്തോളിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്

ഖത്തർ: കേരളം മുതൽ ലണ്ടൻ വരെ 450 ദിവസം കൊണ്ട് 2 ഭൂഖണ്ഡങ്ങളിലെ 35 രാജ്യങ്ങളിലൂടെ 30000 കിലോമീറ്റർ ഒരേ ബൈസിക്കിളിൽ ഒറ്റയാനായ് സവാരി നടത്തുന്ന ഫായിസ് അഷ്റഫ് അലിക്ക് ഖത്തറിൽ നാട്ടുകാർ സ്വീകരണം നൽകി. ഖത്തറിലെ അത്തോളിക്കാരുടെ കൂട്ടായ്മയായ ഖമർ അത്തോളിയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം തുമാമയിലുള്ള അൽ റൗദ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഖമർ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഹയ്യ കാർഡ് ഉപയോഗിച്ച് ബൂ സംറ വഴി ഖത്തറിലേക്ക് പ്രവേശിക്കുന്ന ആദ്യ ടൂറിസ്റ്റ് ആണ് ഇദ്ദേഹം.
ഖത്തർ മലയാളികൾ വിവിധ സ്വീകരണങ്ങളാണ് ഇതിനോടകം ഫായിസിനായി സംഘടിപ്പിച്ചിട്ടുള്ളത് എങ്കിലും നാട്ടുകാരുടെ സ്വീകരണം വേറിട്ടൊരു അനുഭൂതി നൽകിയതായി തന്റെ യാത്രാനുഭവങ്ങൾ പങ്കു വെക്കവെ ഫായിസ് പറഞ്ഞു.