ദുരന്ത ഭൂമിയിലേക്ക് സ്വന്തനവുമായി കോഴിക്കോട് ജില്ലാ റാസൽ ഖൈമ കെ.എം.സി.സി
യു.എ.ഇ. റെഡ് ക്രെസന്റുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തിയത്

റാസൽ ഖൈമ: ഭൂകമ്പം ദുരിതം വിതച്ച തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനു വേണ്ടി മുന്നിട്ടിറങ്ങി റാസൽ ഖൈമ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തകർ. യു.എ.ഇ. റെഡ് ക്രെസന്റുമായി സഹകരിച്ചു കൊണ്ടാണ് റാസൽ ഖൈമ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവശേഖരണം നടത്തിയത്.
കെ.എം.സി.സി. നേതാക്കളായ ബഷീർ കുഞ്ഞു, റസാക്ക് ചെനക്കൽ, താജുദ്ദീൻ മർഹബ, സയ്യിദ് റാഷിദ് തങ്ങൾ, ഇക്ബാൽ കുറ്റിച്ചിറ, അയ്യൂബ് നാദാപുരം, ഫൈസൽ പതിയാരക്കര, അസീസ് പേരോട്, മുനീർ ബേപ്പൂർ, നിയാസ് മുട്ടുങ്ങൽ, കാദർ കുട്ടി നടുവണ്ണൂർ, മാമുക്കോയ അരക്കിണർ, നൗഷാദ് കീഴൽ, ഷൗക്കത്തലി ചങ്ങരംകുളം, നിസാർ പെരുമുഖം, ലത്തീഫ് ആയഞ്ചേരി, ഇസ്മായിൽ നാദാപുരം, സിദ്ധീഖ് കടമേരി എന്നിവർ നേതൃത്വം നൽകി.
അഭൂതപൂർവ്വമായ പിന്തുണയും സഹകരണവുമാണ് പൊതുജനങ്ങളിൽ നിന്നും ലഭ്യമായത്. കേവലം 48 മണിക്കൂർ സമയം കൊണ്ട് തന്നെ ഒന്നാംഘട്ടം പൂർത്തീകരിക്കാൻ സാധിച്ചു വെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലാങ്കറ്റ്, വസ്ത്രങ്ങൾ, കുഞ്ഞുടുപ്പുകൾ, സാനിറ്ററി ഉത്പന്നങ്ങൾ എന്നിവ അടങ്ങിയ 75 കാർട്ടൂൺ നിറയെ അവശ്യ വസ്തുക്കൾ യുഎഇ - എമിറേറ്റ്സ് റെഡ് ക്രെസന്റ് ഹ്യൂമൺ റിസോഴ്സസ് മേധാവി യൂസുഫ് അൽ ഷെഹി യുടെ നേതൃത്വത്തിൽ റെഡ് ക്രസൻ്റ് ജീവനക്കാരനും കോഴിക്കോട് ജില്ലാ കെ.എം.സി.സി. പ്രവർത്തക സമിതിയംഗവുമായ ഖാലിദ് കൊയിലാണ്ടിയുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.
അവശ്യ വസ്തുക്കളങ്ങിയ രണ്ടാം ഘട്ടം അടുത്ത ദിവസങ്ങളിലായി കൈമാറുമെന്ന് കോഴിക്കോട് ജില്ലാ റാസൽ ഖൈമ കെ.എം.സി.സി. ഭാരവാഹികളായ ഇക്ബാൽ കുറ്റിച്ചിറ, അയൂബ് നാദാപുരം എന്നിവർ അറിയിച്ചു.