ഉള്ളിയേരി തണൽ ഡയാലിസിസ് സെന്റർ ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
പ്രസിഡൻ്റ് റിയാസ് കുമ്മായപ്പുറത്ത് അധ്യക്ഷത വഹിച്ചു

ദോഹ: ഖത്തറിലെ ഉള്ളിയേരി തണൽ ഡയാലിസിസ് സെന്റർ ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമവും എക്സിക്യൂട്ടീവ് മീറ്റിംഗും നടത്തി. പ്രസിഡൻ്റ് റിയാസ് കുമ്മായപ്പുറത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.വി. ഷഫീഖ് കരുവണ്ണൂർ സ്വാഗതം പറഞ്ഞു.
ഖത്തറിലെ ഉള്ളിയേരി, നടുവണ്ണൂർ, ബാലുശ്ശേരി, അത്തോളി, കോട്ടൂർ എന്നീ പഞ്ചായത്തുകളിൽ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ജനറൽ ബോഡിയോഗം മെയ് അഞ്ചിന് വെള്ളിയാഴ്ച ഒരു മണിക്ക് വില്ലേജ് റസ്റ്റോറന്റ് ബിൻ ഉമ്മുറാന്‍ ഇൽ വെച്ച് നടത്താൻ തീരുമാനിച്ചു.
ചടങ്ങിൽ റൈസ് കുമ്മായപ്പുറത്ത് ഷബീറലി അത്തോളി ശുഹൈബ് തലയാട് ഷമീർ പി.എച്ച്. തലയാട്, സിറാജ് മുണ്ടോത്ത് എന്നിവർ സംസാരിച്ചു. സലിം നെരോത്ത് നന്ദി പ്രകാശിപ്പിച്ചു.