headerlogo
pravasi

മക്കയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു

തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് മരണ കാരണം എന്നറിയുന്നു

 മക്കയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
avatar image

NDR News

23 Apr 2023 04:40 PM

കോഴിക്കോട് : മക്കയിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്ന കോഴിക്കോട് മാവൂർ സ്വദേശിനി മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെൻററിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന കോഴിക്കോട് മാവൂർ സ്വദേശിനി പൊട്ടാക്കണ്ടി ഹസ്നയാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ ആയിരുന്നു മരണം.           

      തലവേദന അനുഭവപ്പെട്ടതിന് തുടർന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അൽ നൂർ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ആരോഗ്യസ്ഥിതി മോശമായതോടെയാണ് അൽ നൂർ ആശുപത്രിയിലേക്ക് മാറ്റിയത്. വിദഗ്ധ ചികിത്സകൾ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് മരണ കാരണം എന്നറിയുന്നു.

        മക്കയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന മലപ്പുറം ചീക്കോട് സ്വദേശി നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമുള്ള ഒരു ആൺകുട്ടി അടക്കം രണ്ട് ആൺകുട്ടികളാണ് ഉള്ളത്.കോയക്കുട്ടി എന്നയാളാണ് പിതാവ്. മാതാവ് മരണപ്പെട്ട ഹസ്നയോടൊപ്പം താമസിക്കുകയായിരുന്നു. അനസ് ഹനീഫ അജ്ന ആ ബിത എന്നിവർ സഹോദരങ്ങളാണ്. കബറടക്കം മക്കയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

NDR News
23 Apr 2023 04:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents