ഒമാനിൽ വിദേശികൾക്ക് ദീർഘകാല വിസ അനുവദിച്ചു കൊടുത്തു
വിദേശികളായ നിക്ഷേപകർ,വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്കാണ് ദീർഘകാല വിസ അനുവദിച്ചത്

ഒമാൻ: ഒമാനില്‍ 2,700ലേറെ വിദേശികള്‍ക്ക് ഇതുവരെ ദീര്‍ഘകാല റെസിഡന്‍സി കാര്‍ഡുകള്‍ അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകർ,വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവർക്കാണ് ദീർഘകാല വിസ അനുവദിച്ചത്.
ഡോക്ടര്‍മാരടക്കം ആരോഗ്യ മേഖലയില്‍ നിന്നുള്ള 183 പേര്‍ക്കും ദീര്‍ഘകാല വിസ ലഭിച്ചിരുന്നു. ആഭ്യന്തര ഉൽപ്പന്നങ്ങളുടെ വളർച്ചയ്ക്കും തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനുമായി വിദേശ നിക്ഷേപകരെ രാജ്യത്ത് ആകർഷിക്കുന്നതിനു വേണ്ടിയാണു ദീർഘകാല വിസ സംവിധാനം ആരംഭിച്ചത്.
ദീർഘ കാല വിസ ലഭിക്കാൻ 2021ഒക്ടോബർ മുതൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. അഞ്ചു വർഷം പത്തു വർഷം വരെയുള്ള വിസകളാണ് വിദേശികൾക്ക് അനുവദിക്കുന്നത്. ഇതുവരെ രണ്ടായിരത്തി എഴുന്നുറോളം ദീർഘ കാലവിസ അനുവദിച്ചിട്ടുണ്ട്.