മണിയൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു
മനാമ: വടകര മണിയൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപാ(27)ണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം.
പരേതനായ രാജീവൻ്റെയും ചന്ദ്രിയുടെയും മകനാണ്. സന്ദർശക വിസയിലാണ് ഇയാൾ ബഹ്റൈനിൽ എത്തിയത്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.