ഉള്ളിയേരിയിലെ കക്കഞ്ചേരി സ്വദേശി മമ്മദിന് ദുബായ് പോലീസിന്റെ സ്‌നേഹോപഹാരം.
ദുബായിലുള്ള ജോലിസ്ഥലത്തു നിന്ന് കളഞ്ഞുകിട്ടിയ ദിർഹം ഉടമയക്ക് തിരിച്ചു നൽകിയാണ് മാതൃകയായത്.
ദുബായ്:ഉള്ളിയേരി,കക്കഞ്ചേരി സ്വദേശി മമ്മദിന് ദുബായ് പോലീസിന്റെ സ്‌നേഹോപഹാരം.ദുബായിലുള്ള ജോലിസ്ഥലത്തു നിന്ന് കളഞ്ഞുകിട്ടിയ 50000 ദിര്‍ഹം (14ലക്ഷം രൂപ)ഉടമസ്ഥന് തിരിച്ചുനല്‍കി കോഴിക്കോട് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി കുന്നോത്തിടത്തില്‍ മമ്മദ് മാതൃകയായി.
തന്റെ മേലധികാരികളുടെയും സ്‌പോണ്‍സറിന്റെയും സന്നിധ്യത്തില്‍പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ തുക തിരിച്ചേല്‍പ്പിക്കുകയായിരുന്നു. തുകതിരിച്ചു നല്‍കിയ മമ്മദിന് ദുബായ് പോലീസ് സ്‌നേഹോപഹാരം നല്‍കി.