നടുവണ്ണൂർ ഗ്ലോബൽ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
പ്രസിഡൻ്റ് റിയാസ് കായക്കീൽ അദ്ധ്യക്ഷത വഹിച്ചു

ദമാം: നടുവണ്ണൂരിലെയും പരിസര പ്രദേശങ്ങളിലെയും അംഗങ്ങളുടെ കൂട്ടായ്മയായ നടുവണ്ണൂർ ഗ്ലോബൽ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് റിയാസ് കായക്കീൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. റബീബുദ്ധീൻ റമദാൻ സന്ദേശത്തോടൊപ്പം 'ആരോഗ്യവും റമദാനും' എന്ന വിഷയത്തെ കുറിച്ചും സംസാരിച്ചു.
ആത്മപരിശുദ്ധിയോടൊപ്പം പരസ്പര സ്നേഹവും സൗഹാർദവും കൈമാറുന്നതിൽ ഇത്തരം സംഗമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഗ്ലോബൽ കോഡിനേറ്റർ ഷിറാഫ് മൂലാട് അഭിപ്രായപ്പെട്ടു. നാസർ കാവിൽ, ശശി പനങ്ങാട് എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ജിഷാദ് സ്വാഗതവും ട്രഷറർ നിസാർ കൊല്ലോറത്ത് നന്ദിയും പറഞ്ഞു. ഫൻസബ് റഹ്മാൻ, ഷബീർ, നവാസ് വാകയാട്, സുധീർ കാരയാട് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.