കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനം:പ്രവാസ ലോകത്തും ആഹ്ലാദം
മുതിർന്ന ഇൻകാസ് നേതാവ് അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു.

ഷാർജ: അത്യാധുനിക സൗകര്യങ്ങളോടെ ഏഴരകോടി രൂപ ചെലവഴിച്ച് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച 'ലീഡർ കെ.കരുണാകരൻ മന്ദിരം' ശനിയാഴ്ച ഉദ്ഘാടനം ചെയ്ത തോടനുബന്ധിച്ച് ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു.
മുതിർന്ന ഇൻകാസ് നേതാവ് അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു.ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് മന്ദങ്കാവ് അദ്ധ്യക്ഷത വഹിച്ചു.
രഞ്ജൻ ജേക്കബ്,നവാസ് തേക്കട,റോയ് മാത്യു, എ.വി. മധു, അഡ്വ. അൻസാർ വയലാർ, ജിബി ബേബി, ജിജു പി.തോമസ്, ഷാജി വടകര, അഡ്വ.അജിത്ത് കുമാർ,ഷഫീഖ് പുതുക്കുടി, സുബിൻരാജ് വാകയാട്, ഭാനു പ്രകാശ്, ഷിബി ജേക്കബ്, ശ്രീനിവാസൻ ആയഞ്ചേരി എന്നിവർ സംസാരിച്ചു.