headerlogo
pravasi

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

കുടുംബമൊന്നിച്ച് കുവൈത്തിൽ ആണ് താമസം

 കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ്  മലയാളി യുവാവ് മരിച്ചു
avatar image

NDR News

14 Jun 2025 12:59 PM

കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് ഇലക്ട്രിക്കൽ സൂപ്പർവൈസറായ മലയാളി യുവാവ് മരിച്ചു. കണ്ണൂര് ശ്രീകണ്ഠപുരം ചെമ്ബന് തൊട്ടി സ്വദേശി ജോസ് മാത്യു (42) ആണ് മംഗഫിലുള്ള കെട്ടിടത്തില് വീണ് മരിച്ചത്. കോൺസ്റ്റിലക് എൻജിനീയറിങ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പറൈസറായി ജോലി ചെയ്യുകയായിരുന്നു ജോസ് മാത്യു.

      കുടുംബമൊന്നിച്ച് കുവൈത്തിൽ ആണ് താമസം. ഭാര്യ കുവൈത്തിൽ തന്നെ നഴ്‌സായി ജോലി ചെയ്തുവരികയാണ്. മൃതദേഹം മംഗഫിലുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർന്നുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ജൂൺ 16 തിങ്കളാഴ്ച കണ്ണൂർ ചെമ്പൻ തൊട്ടിയിലെ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

NDR News
14 Jun 2025 12:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents