headerlogo
pravasi

ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

 ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം
avatar image

NDR News

17 Jun 2025 06:26 PM

  ഒമാൻ :ഒമാന്‍ ഉള്‍ക്കടലില്‍ മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.

   കൂട്ടിയിടിച്ച അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയ തായി യുഎഇ ദേശീയ സുരക്ഷാ സേനയിലെ തീരദേശ സുരക്ഷാ വിഭാഗം അറിയിക്കുന്നു.  അപകടത്തിന് പിന്നാലെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി  യതായാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയ തായി റിപ്പോര്‍ട്ടുകളുണ്ട്.

  അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെ ത്തിച്ചു.

 

NDR News
17 Jun 2025 06:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents