headerlogo
pravasi

ദുബായിൽ വാഹനാപകടത്തിൽ തുറയൂർ സ്വദേശി മരിച്ചു

എയർ പോർട്ടിൽ നിന്ന് തിരിച്ചു വരുന്നതിനിടെ ദുബായ് റാസ് ഖോറിന് സമീപമാണ് അപകടം

 ദുബായിൽ വാഹനാപകടത്തിൽ  തുറയൂർ സ്വദേശി മരിച്ചു
avatar image

NDR News

05 Jul 2025 05:47 PM

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുറ്റ്യാടി തുറയൂർ സ്വദേശി കീരങ്കൈ ചുണ്ടുക്കുനി അബ്‌ദുൾ ഹഖീം ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം . എയർ പോർട്ടിൽ നിന്ന് തിരിച്ചു വരുന്നതിനിടെ ദുബായ് റാസ് ഖോറിന് സമീപമാണ് അപകടം.     

      നാലംഗ സംഘം സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം നടന്നത്. ഉപ്പ: പരേതനായ മൊയ്‌തീൻ. ഉമ്മ: ഫാത്തിമ. ഭാര്യ: റുബീന. മക്കൾ: ഫാത്വിമ, മുഹമ്മദ് യാസീൻ. സഹോദരങ്ങൾ: കുഞ്ഞബ്‌ദുല്ല, ഹനീഫ, ജാഫർ

 

NDR News
05 Jul 2025 05:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents