headerlogo
pravasi

കുട്ടികളുടെ സുരക്ഷ പ്രധാനം; യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ

കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് ഈ വിലക്ക്.

 കുട്ടികളുടെ സുരക്ഷ പ്രധാനം; യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ
avatar image

NDR News

02 Aug 2025 03:51 PM

   ഓസ്ട്രേലിയ :ടിക് ടോക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്കു പുറമെ യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. കൗമാരക്കാർക്കിടയിലാണ് യൂട്യൂബിന് വിലക്കേർപ്പെടുത്തിയിരി ക്കുന്നത്. കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് ഈ വിലക്ക്. ഡിസംബറിൽ വിലക്ക് നിലവിൽ വരും.

    കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് യൂട്യൂബിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പതിനാറ് വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബിൽ വിഡിയോകൾ കാണാനാകും എന്നാൽ മറ്റുള്ളവർക്ക് ശിപാർശ ചെയ്യാനോ, വിഡിയോകൾ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.

  അതേസമയം മാതാപിതാക്കൾക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതിൽ നിലവിൽ പരിമിതികളൊന്നുമില്ല. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ബുള്ളിയിങ്, അമിത സ്ക്രീൻ ടൈം എന്നിവ കുട്ടികളുടെ സ്വഭാവത്തെ പോലും ബാധിക്കുമെന്നുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെ ത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു.

NDR News
02 Aug 2025 03:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents