headerlogo
pravasi

ഗാസ ശാന്തതയിലേക്ക് ; വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങു മെന്നുമാണ് റിപ്പോർട്ട്.

 ഗാസ ശാന്തതയിലേക്ക് ; വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ
avatar image

NDR News

09 Oct 2025 05:04 PM

 പാലസ്തീൻ :ഗാസ വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടം പ്രാബല്യത്തിൽ. പലസ്‌തീൻ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ആദ്യഘട്ട കരാർ കൈറോ ചർച്ചയിൽ ഇസ്രായേലും ഹമാസും അംഗീകരി ച്ചിരുന്നു.

   തിങ്കളാഴ്‌ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങു മെന്നുമാണ് റിപ്പോർട്ട്. ഗസ്സ വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

  വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തിയ തായും ട്രംപ് അറിയിച്ചിരുന്നു.

NDR News
09 Oct 2025 05:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents